കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്. സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി തീരുമാനമെടുക്കുകയായിരുന്നു.
