ഇ ഡി അന്വേഷണം തടയണം; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Breaking

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. റെയ്ഡില്‍ ലഭിച്ച തെളിവുകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഹൈക്കോടതിയില്‍ അറിയിക്കും. നീതിനിഷേധം ഉണ്ടായെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത പുതിയ അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഇ ഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും. 7B കോടതിയില്‍ അഞ്ചാമത്തെ ഐറ്റമായിട്ടായിരിക്കും അപ്പീല്‍ പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *