തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് നേട്ടം സ്വന്തമാക്കിയത്.156 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ മറികടന്നുവിരാട് കോലി അര്‍ധ സെഞ്ച്വറി നേടി. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയാണ് ഇന്ന് വിരാട് കോലി അടിച്ചെടുത്തത്. കപ്പില്ലാത്തവര്‍ എന്ന നാണക്കേടും പേറി കൊല്ലങ്ങള്‍ നടന്ന ആര്‍സിബിക്ക് ഇത് റോയല്‍ ആയ മറ്റൊരു പകവീട്ടലും കൂടിയാകുന്നുണ്ട്. 42 പന്തില്‍ 75 റണ്‍സാണ് ഇന്ന് കോലി നേടിയത്. ഫൈനലില്‍ ഇത് രണ്ടാം തവണയാണ് കോലി അര്‍ധ സെഞ്ച്വറി നേടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 25 പന്തിലായിരുന്നു കോലിയുടെ അര്‍ധ സെഞ്ച്വറി നേട്ടം.
