പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി; വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു

Breaking

മാസപ്പടി കേസില്‍ ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി. ടി വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൌണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരുന്നുവെന്ന് ഇഡി പറഞ്ഞു. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീടുകളിലെ ഇഡി പരിശോധന അവസാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പ്രസ്താവന. എട്ട് മണിക്കൂറിലധികം തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന നീണ്ടു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലെ പരിശോധനയും അവസാനിപ്പിച്ച് ഇഡി മടങ്ങി. മൂന്നിടത്തും നിന്നും പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് ഇഡിയുടെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *