പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ. പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ സംഘർഷം. വീട്ടിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രവർത്തകർ കുപ്പിയെറിഞ്ഞു. കൂടുതൽ പോലീസുകാർ പ്രതിഷേധ സ്ഥലത്തേക്കെത്തും. മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സ്ഥലത്തുണ്ട്. തൃശൂരും കോഴിക്കോടുംവ പ്രതിഷേധം നടക്കുന്നുണ്ട്. ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി സിപിഐഎം പ്രതിഷേധം നടത്തും. കണ്ണൂരിൽ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കോട്ടയത്ത് മുൻ മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
