പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ചു; മുഹമ്മദ് റിയാസിന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് ED മടങ്ങി

Breaking

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു. പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *