നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകാൻ രമേശ് ചെന്നിത്തല. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണ അറിയിച്ച് കത്തുനൽകും. തിരുവനന്തപുരത്തെ വസതിയിലേക്ക് നിന്നു പോയ ചെന്നിത്തല, വൈകിട്ട് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തില് പങ്കെടുക്കില്ല. രമേശ് ചെന്നിത്തല ഹരിപ്പാട്ടേയ്ക്കാണ് പോയതെന്നും അവിടെനിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മുന്‍പ് ഫോണില്‍ സംസാരിച്ച രാഹുല്‍ ഗാന്ധിയോടു രമേശ് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇത്രയും കാലത്തെ തന്റെ പ്രവര്‍ത്തനവും സീനിയോറിറ്റിയും പരിഗണിക്കാത്തതിലാണ് രമേശ് അതൃപ്തി പ്രകടിപ്പിച്ചത്.
