ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്യുവികളിൽ ഒന്നാണ് ടാറ്റ നെക്സോൺ. പത്ത് ലക്ഷത്തിലധികം യൂണിറ്റ് എസ്യുവികൾ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ടാറ്റ എസ്യുവിയുടെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുതിയ പ്യുവർ പ്ലസ് പിഎസ് വേരിയന്റിൽ പനോരമിക് സൺറൂഫ് അവതരിപ്പിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന് വില വരുന്നത്. ഈ വേരിയന്റ് ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. കൂടാതെ നിരവധി പ്രീമിയം സവിശേഷതകളുമായാണ് ഇത് വരുന്നത്. പ്യുവർ പ്ലസ് പിഎസിന്റെ വില 9.59 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 11.19 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരുന്നു. മാനുവൽ, എഎംടി വേരിയന്റുകൾ തമ്മിൽ 25,000 രൂപയുടെ വില വ്യത്യാസമുണ്ട്. സിഎൻജിയിൽ ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എസ്യുവിയാണ് നെക്സോൺ. സിഎൻജി പതിപ്പിന് 80,000 രൂപ അധികമായി വരും.
