‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

Breaking

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി സുജാത ശർമയുടെ മറുപടി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മറുപടി. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *