കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

Breaking

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുട തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ നാട്ടില്‍ നിലവില്‍ ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എത്തരത്തില്‍ ബാധിക്കുമെന്നൊരു ചര്‍ച്ച നടത്താതെ ഗവണ്‍മെന്റ് ഏകപക്ഷീയമായി വനിതകള്‍ക്ക് സൗജമ്യമായ യാത്ര ഒരുക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനം തകരും. സ്വകാര്യ ബസ് സര്‍വീസ് മേഖലയെ സാരമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *