ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പല പേരുകളാണ് സാധ്യതാ ലിസ്റ്റില്‍. വനിതാ മുഖ്യമന്ത്രിയെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന. തനി ബംഗാളിയാവും മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രചാരണകാലം പലവട്ടം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാംസാഹാരിയാവുമെന്ന് കേന്ദ്ര മന്ത്രി സുകന്ദ മജുംന്ദാറും പറഞ്ഞിരുന്നു. ബിജെപി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും മാംസവും മത്സ്യവുമെല്ലാം നിരോധിക്കുമെന്ന തൃണമൂല്‍ പ്രചാരണത്തെ തടയാനായിരുന്നു അത്. എല്ലാം ഒത്തിണങ്ങിയ ഒന്നിലേറെ പേരുകളാണ് ബിജെപി ഇപ്പോള്‍ പരിഗണിക്കുന്നത്.
