വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

Breaking

റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി. ‘DAY AHEAD MARKET”വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമല്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ സമീപിക്കാന്‍ കെഎസ്ഇബി നീക്കം നടത്തുകയാണ്. കേന്ദ്രത്തില്‍നിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ബോര്‍ഡ്. പ്രതിസന്ധിയില്‍ കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പ്രതിദിനം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കോര്‍കമ്മിറ്റി ചേര്‍ന്ന് പ്രതിസന്ധിയുടെ നിലവിലെ സ്ഥിതി വിലയിരുത്തിയത്. നാളെയും ഉന്നതതല യോഗം ചേരും. വൈദ്യുതി വാങ്ങുന്നതിലേക്കായി മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച പത്തു രൂപയില്‍ താഴെ നിരക്കില്‍ ഇവരില്‍നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ ആകുമോ എന്നതാണ് കെഎസ്ഇബി പരിശോധിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെനും കെഎസ്ഇബി പ്രതീക്ഷിക്കുന്നു. വേനല്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ ആകും എന്ന് വിലയിരുത്തലിലാണ് കെഎസ്ഇബി.

Leave a Reply

Your email address will not be published. Required fields are marked *