വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും എല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.
