‘സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു’; പ്രധാനമന്ത്രി

Breaking

സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണ്. ഈ ദിശയിൽ ശക്തമായി മുന്നേറുന്നു. ആവേശത്തോടെയാണ് വനിത സംവരണത്തിൽ ഉറച്ചുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അതേസമയം ലോക്സഭയിലെ സീറ്റെണ്ണം 850 ആയി ഉയർത്തി, വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം പാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുന്ന മൂന്ന് ബില്ലുകളേയും എതിർക്കും. പുതിയ ഭേദഗതികളില്ലാതെ നിലവിലെ വനിതാ സംവരണ ബില്ല് നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പടും.

Leave a Reply

Your email address will not be published. Required fields are marked *