കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് 1.45 നു ആണ് സംഭവം നടന്നത്. കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
