സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന് -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ്. വിമാനത്തിന്റെ സീറ്റുകളില്‍ മിനാബിലെ സ്കൂളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും അവരുടെ കത്തിക്കരിഞ്ഞ സ്കൂള്‍ ബാഗുകളും റോസാപ്പൂക്കളുമാണ്. ‘ഈ വിമാനത്തില്‍ എന്റെ സഹയാത്രികര്‍, മിനാബിലെ 168 കുട്ടികള്‍’ എന്ന അടിക്കുറിപ്പോടെ ആണ് ഗാലിബഫ് എക്സില്‍ ചിത്രം പോസ്റ്റ് ചെയ്ത്.
