ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ: പുതിയ ഇവി നയം പ്രഖ്യാപിച്ചു ഡൽഹി സർക്കാർ

Breaking

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 2030 മാർച്ച് 31 വരെ പ്രാബല്യമുള്ള ഈ പുതിയ നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് വൻ സാമ്പത്തിക ആനുകൂല്യങ്ങളും സബ്സിഡികളുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ടു-വീലറുകൾക്ക് 30,000 രൂപ വരെ സബ്സിഡി. (ബാറ്ററി ശേഷി അനുസരിച്ച് കിലോവാട്ടിന് 10,000 രൂപ വീതം പരമാവധി 30,000 രൂപ വരെ).​ഇ-ഓട്ടോകൾക്ക് 50,000 രൂപ വരെയും ചരക്ക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും സബ്സിഡി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *