കോലഞ്ചേരി: സമയം വൈകിട്ട് 3.44 നു സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിലേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കടന്നുവന്നത്. ഈ സമയം ഉയർന്ന മുദ്രാവാക്യം വിളികൾ അദ്ദേഹം കൈയുയർത്തി നിശബ്‌ദമാക്കി. ഇനി തന്റെ ഊഴമെന്നു പറഞ്ഞ അദ്ദേഹം ‘ഭാരത് മാതാ കീ ജയ് ” എന്ന് വിളിച്ചു. പ്രവർത്തകർ ഏറ്റു വിളിച്ചു. വേദിയിൽ അഖിൽ മാരാർ ഒഴികെയുള്ള എല്ലാ എൻ ഡി എ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു.
