പാലക്കാട്:സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളമോർച്ച . ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
