കോട്ടയം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും.ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളുടെ പരീക്ഷ ചൊവ്വാഴ്ചയും പൂര്‍ത്തിയാകും. വിദ്യാലയങ്ങള്‍ മധ്യവേനലവധിയിലേക്ക് നീങ്ങുകയാണ്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. അതേസമയം, ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കും ആശങ്കയിലാണ്.
