കൊച്ചി സീറ്റിൽ കോൺഗ്രസിൽ പോസ്റ്റർ പോര്. പോസ്റ്റർ പ്രിൻ്റ് ചെയ്ത് ദീപ്‌തി മേരി വർഗ്ഗീസിന്റെ അനുയായികളും. “ഇനി കൊച്ചിയിയിൽ സർവ്വം ദീപ്തം”എന്ന പേരിലാണ് പോസ്റ്റർ. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന് പോസ്റ്ററിൽ പറയുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയിൽ. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനേയും പരിഗണിക്കുന്നു.
