കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. മത്സരിക്കുന്ന എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് ധാരണയായി. തൊടുപുഴയില്‍ പി ജെ ജോസഫ് മാറി മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കാനാണ് സാധ്യത. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. വൈകിട്ട് കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
