അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. ഇതിനിടെ സി സി മുകുന്ദനെ ഒപ്പം കൂട്ടാനുള്ള ശ്രമം ബിജെപിയും തുടങ്ങി.
