വൈക്കം:കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്നലെരാവിലെ വൈക്കം ചെമ്മനാകരി ഇൻഡോ – അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്ററിലെ കോൺഫ്രൻസ് ഹാളിൽ ആശുപത്രി ചെയർമാൻ ഡോ. കെ. പരമേശ്വരൻ്റെ അധ്യക്ഷതയിലാണ് വർണാഭമായ ജന്മദിന ആഘോഷം നടന്നത്. ആശുപത്രി ഡയറക്ർ അഡ്വ. പി.കെ.ഹരികുമാറും ആശുപത്രി ചെയർമാൻ ഡോ. കെ.പരമേശ്വരനും ചേർന്ന് ബർത്ത് ഡേ കേക്കു മുറിച്ചു ഡോ. കുമാർ ബാഹുലേയന് പകർന്നു നൽകി ജന്മദിന ആശംസകൾ നേർന്നു.
