തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാലിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന് ഒപ്പം പുറത്തുവരുന്നത് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടിക. സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാം.EPIC നമ്പര്‍ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും.
