വിബി ജി റാം ജി നിയമം: പ്രത്യേക ഗ്രാമ സഭകൾ ചേരാൻ സംസ്ഥാങ്ങൾക്ക് കേന്ദ്ര നിർദേശം

Breaking

പുതിയ തൊഴിലുറപ്പ് നിയമത്തിൽ അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഈ മാസം 26-ന് മുമ്പ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു. തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി, ദുർബല വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും വീഡിയോഗ്രാഫുകളും സഹിതം ഗ്രാമസഭാ വിശദാംശങ്ങൾ തത്സമയം അപ്‌ലോഡ് ചെയ്യാനും നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *