കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും, കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ ഈ ബില്ലും പിൻവലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ മല്ലികാർജുൻ ഖാർഗെ സംസാരിക്കുമ്പോൾ റാം റാം വിളിച്ചും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചും ഭരണപക്ഷം രാജ്യസഭയിൽ ബഹളം ഉണ്ടാക്കി.
