നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ “എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ,രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ,സഹീർ മുഹമ്മദ്,തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
