വൈക്കം : പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന റോളര്‍ സ്പോര്‍ട്സ് താരങ്ങള്‍ക്ക് പരിശീലിക്കാനായി വൈക്കം വനിതാ സ്പോര്‍ട്സ് അക്കാദമി അവസരം ഒരുക്കുന്നു. പുതിയ സൗജന്യ കോച്ചിംഗ് ക്യാമ്പുകള്‍ ഉടനെ തുടങ്ങുമെന്നും പങ്കെടുക്കുവാന്‍ താല്പര്യമുള്ള കായിക പ്രതിഭകള്‍ എ. ജെ. ജോണ്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 22-ന് ഉച്ചയ്ക്ക് ശേഷം എത്തിചേരണം. കഴിഞ്ഞവര്‍ഷം ചങ്ങനാശ്ശേരിയില്‍ നടന്ന റവന്യൂ ജില്ല റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് വനിതാ സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങള്‍ ആയിരുന്നുവെന്ന് കോച്ച് ജോമോന് ജേക്കപ്പ് പറഞ്ഞു. കേരള സ്റ്റേറ്റ് സ്കൂള്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും എ. ജെ. ജോണിലെ പ്രതിഭകള്‍ മികവ് പ്രകടിപ്പിച്ചിരുന്നു. റോളര്‍ ബാസ്ക്കറ്റ് ബോള്‍, റോളര്‍ ഹോക്കി റോളര്‍, ഫുട്ബോള്‍ എന്നിവയിലും പരിശീലനങ്ങള്‍ ക്രമീകരിച്ചിണ്ടുണ്ട്. ഓള് ഇന്ത്യാ ചാമ്പ്യന്‍ഷിപ്പുകളില്‍
