ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് ജീവനക്കാരുടെ മേല്‍ നിയന്ത്രണം ഉണ്ടായിരിക്കെ, മരാമത്ത് പ്രൊസീജര്‍ മറികടന്ന് ക്ഷേത്രമുതലുകള്‍ മരാമത്തിനായി ക്ഷേത്ര പരിസരത്തിന് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും, ആയത് മറികടന്ന് മറ്റ് കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
