ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവം. ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനം. സർക്കാർ മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ് വിമർശിച്ചു. ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകും. അതിനായി ബിജെപി മുൻകൈയെടുക്കും. രാജ്യത്തെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. ശബരിമലയിലെ സർക്കാരിന്റെ അലംഭാവം ബോധപൂർവ്വം. ബിജെപി പ്രതിനിധി സംഘം ഉടൻ ശബരിമല സന്ദർശിക്കും. ശബരിമലയിലെ വിഷയം പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചുവെന്നും കൃഷ്‌ണദാസ് വ്യക്തമാക്കി.
