വൈക്കം: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച രാവിലെ പുറപ്പെട്ടു. വൈക്കം ക്ഷേത്രം ശ്രീകോവില്‍ നിന്നും പകര്‍ന്നെടുത്ത ദീപം രഥഘോഷയാത്രയുടെ ദേവീവിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച് ക്ഷേത്രം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി വിഗ്രഹ പ്രയാണ രഥ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നിരവധി ക്ഷേത്രസങ്കേതങ്ങളില്‍ രഥഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി.
