ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

Breaking

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജിതം. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച് വാഹനം രാജ്യത്തിന്റെ പല ഭാഗങ്ങളിലെത്തിച്ച് സ്‌ഫോടനം ഉണ്ടാക്കാൻ ആയിരുന്നു പ്രതികൾ പദ്ധതിയിട്ടത്. ആദ്യം ഒക്ടോബർ 21ന് ഐ20 കാർ വാങ്ങുന്നത്. ഇതിന് ശേഷമാണ് ചുവന്ന എക്കോ സ്‌പോർട്ട് വാഹനം വാങ്ങുന്നത്. ഈ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. ഈ വാഹനവും സ്‌ഫോടക വസ്തുക്കൾ കടത്തി സ്‌ഫോടനം ഉണ്ടാക്കാൻ വേണ്ടി വാങ്ങിയതാണെന്ന് അന്വേഷണ സംഘം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *