നവകേരളത്തിലേക്ക് കരുത്തുറ്റ ചുവടുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ. സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. 35 മുതൽ 60 വയസ്സ് വരെയുള്ള, എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് ( പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം.
