കൊച്ചി: കൊച്ചി നഗരത്തിന്റെയും നഗരത്തിലെത്തുന്ന ബസ് യാത്രക്കാരുടെയും കാത്തിരിപ്പിന് വിരാമമാകുന്നു. കാരിക്കാമുറിയിൽ 13കോടിരൂപ മുടക്കിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ രൂപരേഖയും വിശദമായപ്ലാനും തയ്യാറായി. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെ എസ് ആർ ടി സി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
