മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

Breaking Entertainment Kerala Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍. മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള ഉജ്ജ്വല പ്രകടനങ്ങള്‍ 2014ല്‍ സഞ്ജുവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കാനായത് 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു. ഇന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഇതിഹാസങ്ങള്‍ വരെ പാടിപ്പുകഴ്ത്തുമ്പോഴും സഞ്ജുവിന് പക്ഷെ അര്‍ഹിച്ച അവസരങ്ങള്‍ കിട്ടിയിട്ടില്ല. പത്ത് വര്‍ഷത്തിനിടെ 16 ഏകദിനങ്ങളും 51 ട്വന്റി 20യും മാത്രമാണ് താരത്തിന് കളിക്കാനായത്. സഞ്ജുവായിരിക്കുന്നത് ഒട്ടും എളുപ്പമല്ലെന്നതാണ് ക്രിക്കറ്റിലെ പുതിയ കാല ചൊല്ലുകളിലൊന്ന്.

Leave a Reply

Your email address will not be published. Required fields are marked *