ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബോളീവുഡിന്റെ ഹി – മാന്‍ എന്നറിയപ്പെടുന്ന ധര്‍മേന്ദ്ര ആറ് പതിറ്റാണ് കാലം ഇന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായിരുന്നു. മുന്നൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ചു.1960ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനചിത്രങ്ങള്‍. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബര്‍ 25-ന് പുറത്തിറങ്ങും.
