വെറും 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; സ്ത്രീകള്‍ക്ക് 10 ശതമാനം അധിക കിഴിവ്, വൻ ഓഫറുകളുമായി സപ്പ്‌ളൈകോ

Breaking Kerala

അൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഓഫറുകളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരും. ഇതിനു പുറമെ വിവിധ തരത്തിലുള്ള പദ്ധതികളും സപ്ലൈകോ നടപ്പാക്കും. പ്രതിമാസ 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും.സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വിലക്കുറവും ഓഫറുകളും നൽകുന്നത്. നവംബർ ഒന്നു മുതൽ 50 ദിവസത്തേക്കാണ് ഈ പദ്ധതികൾ നടപ്പാക്കുക. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബർ ഒന്നു മുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *