‘യുവര്‍ അല്‍ഗൊരിതം’ ; റീലുകൾ ഇനി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം ; പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Breaking Technology

ഇൻസ്റ്റഗ്രാം ഫീഡുകൾ ഇനി ഉപയോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഈ ഫീച്ചറിനെ പറ്റിയുള്ള അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . ഉപയോക്താവിന്റെ ഫീഡുകളിൽ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താല്പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ. ‘യുവര്‍ അല്‍ഗൊരിതം’ എന്ന ഈ ഫീച്ചർ ഉപയോഗിച്ച് അൽഗോരിതം നമുക്ക് തന്നെ സെറ്റ് ചെയ്യാവുന്നതാണ്. പഴയത് പോലെ നിങ്ങൾ എന്ത് കാണണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം അല്‍ഗൊരിതത്തിനുണ്ടാവില്ല. ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള അവകാശവും ഇതിലൂടെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *