കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ രാവിലെ 11ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനാകും. മലയാളരത്‌ന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന് ആനന്ദിബെന്‍ പട്ടേല്‍ സമ്മാനിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനവും മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.
