30,000 കോര്‍പ്പറേറ്റ് ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോണ്‍. ചൊവ്വാഴ്ച മുതല്‍ ഇതുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുതുടങ്ങും. ആമസോണിലെ ആകെ ജീവനക്കാരുടെ എണ്ണം 1.55 ദശലക്ഷമാണ്. ഇതിന്റെ ചെറിയൊരു ശതാമാനമാണെങ്കിലും, ആകെയുള്ള കോര്‍പ്പറേറ്റ് തെഴിലാളികളുടെ പത്ത് ശതമാനം തൊഴിലാളികളെ ഇത് ബാധിക്കും. കൊറോണക്കാലത്ത് ഉണ്ടായ ആവശ്യത്തെത്തുടര്‍ന്ന് നടത്തിയ അധിക നിയമനങ്ങള്‍ കുറയ്ക്കാനും ചെലവ് ചുരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ തീരുമാനം. 2022-ന്റെ അവസാനത്തില്‍ ഏകദേശം 27,000 തസ്തികകള്‍ ഒഴിവാക്കിയതിനുശേഷം ആമസോണില്‍ നടക്കുന്ന ഏറ്റവും കൂടിയ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ആയിരിക്കും ഇത്.
