തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ആണ് പുത്തൂരില്‍ ഒരുക്കിയിട്ടുള്ളത്. മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും. ഡിയര്‍ സഫാരി പാര്‍ക്ക്, പെറ്റ് സൂ, ഫോളോഗ്രാം സൂ തുടങ്ങിയവരും വൈകാതെ നിര്‍മ്മിക്കും. തൃശൂരിനെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ് ഇന്നെന്ന് മന്ത്രി കെ രാജന് പറഞ്ഞു.
