തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി ബിജെപി. C1 മുതൽ C5 വരെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത 5000 വാർഡുകളാണ് C1 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഈ വാർഡുകളിൽ പാർട്ടി പ്രത്യേകം നൽകുന്നത് ഒരു ലക്ഷം രൂപ നൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല. സംഘടന ശക്തികൊണ്ട് വിജയിക്കേണ്ട വാർഡുകൾ C2 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട 2,000 വാർഡുകളാണ് C3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കേണ്ട വാർഡുകളാണ് C4 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പരീക്ഷണശാലയായാണ് C5 കാറ്റഗറിയെ പരിഗണിക്കുന്നത്.
