കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.
