ബ്ലോക്ക് ചെയ്ത വാട്സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വാട്സ്ആപ്പിന് പകരം ‘അരാട്ടൈ’ എന്ന തദ്ദേശീയ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് പരമോന്നത കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യന്‍ കമ്പനിയായ സോഹോ കോര്പ്പറേഷന് വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് ‘അരട്ടൈ’. സ്വകാര്യ പോളി-ഡയഗ്നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
