ഫി​ലി​പ്പീ​ൻ​സി​ൽ ഭൂ​ക​മ്പം: 7.6 തീ​വ്ര​ത; സു​നാ​മി മു​ന്ന​റി​യി​പ്പ്

Breaking

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ ശക്തമായ ഭൂ​ക​മ്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പം വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്. വൻനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി പ്രാദേശികഭരണകൂടം അറിയിച്ചു. അടിയന്തരസാഹചര്യം നേരിടാനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മി​ൻ​ഡാ​നാ​വോ​യി​ലെ ഡാ​വോ ഓ​റി​യ​ന്‍റ​​ലി​ലെ മ​നാ​യ് പ​ട്ട​ണ​ത്തിനു സ​മീ​പം പത്തു കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *