ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്( 92 ) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റത്. സിക്കുകാരനായ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.