ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. രാത്രി വൈകിയാണ് അപകടം ഉണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാത്രി 1.30 ഓടെയാണ് കൺട്രോൾ റൂമിൽ അപകടമുണ്ടായി എന്നുള്ള വിവരം ലഭിച്ചത്. അതിനു പിന്നാലെ ദുരന്ത നിവാരണ സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
