സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് വിഴിഞ്ഞം

Global Kerala National Technology

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ് സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവനാന്ത സോനാവാളും ചേർന്നാണ് മദർഷിപ്പിനെ ഔദ്യോഗികമായി വരവേറ്റത്. കപ്പലിലെ ജീവനക്കാർക്കും ക്യാപ്റ്റനും മന്ത്രിമാർ ഉപഹാരം നൽകി.

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിന് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *