കോട്ടയം: ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരിക്ക് സമീപമുള്ള കളത്തൂരിൽ അരുവിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അരുവിക്കൽ ശ്രീ ശിവ സുബ്രമഹ്‌ണ്യ സ്വാമി ക്ഷേത്രം. എല്ലാവർക്കും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണ് അരുവിക്കൽ ക്ഷേത്രത്തിനു സമീപമുള്ളത്. സോഷ്യൽ മീഡിയയിലെ റീൽസ് വഴി കണ്ട് ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാനും കൂടിയാണ് ആളുകൾ ഇവിടെ എത്തുന്നത്.
![](https://swanthamlekhakan.news/wp-content/uploads/2024/07/image.avif)